സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരെ തിരഞ്ഞെടുത്ത് കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് സാഗര്‍മിത്ര.
പ്രധാനമന്ത്രി സമ്ബദ് യോജന (PMMSY ) പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്തെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗര്‍മിത്ര. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെയാണ് സാഗര്‍മിത്രകളായി നിയമിക്കുക.
അതിനാല്‍, മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് എന്ത് സേവനങ്ങള്‍ ലഭിക്കാനും സാഗര്‍മിത്രകളുമായി ബന്ധപ്പെടാം.
കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് സാഗര്‍മിത്രകളെ നിയമിക്കുന്നത്. കരാര്‍ കാലത്ത് 15000/ രൂപയോളം പ്രതിമാസം ഇന്‍സെന്റീവ് ലഭിയ്ക്കും.
▪️യോഗ്യതകൾ.
ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും, വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കുടാതെ പ്രായമുളളവരും ആയിരിക്കണം അപേക്ഷകര്‍.
അതാത് മത്സ്യഗ്രാമത്തിലുളളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് സാഗര്‍മിത്രകളെ തിരഞ്ഞെടുക്കുന്നത്.