നഗരത്തിൽ കൊവിഡ് ചട്ട ലംഘനം നടത്തുന്നവർക്ക് എതിരെ വൻതുക പിഴ ചുമത്തും.; ആറ്റിങ്ങൽ പോലീസ്

ആറ്റിങ്ങൽ: നഗരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ സംഘടനകൾ എന്നിവക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. ജില്ലയിൽ ടിപിആർ നിരക്ക് ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടേത് ഉൾപ്പടെയുള്ള പൊതു പരിപാടികളും സമ്മേളനങ്ങളും നഗരത്തിൽ നിരോധിച്ചിരിക്കുന്നു. ഈ വിവരം പൊതു ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ മൈക്ക് സ്ക്വാഡും പട്ടണത്തിൽ വിന്യസിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം. കൂടാതെ സന്ദർശകരുടെ അനാവശ്യ തിരക്ക് ഒഴിവാക്കാനുള്ള ഉത്തരവാദിത്വവും സ്ഥാപന ഉടമയിൽ നിക്ഷിപ്തമായിരിക്കും. മരണം വിവാഹം എന്നിവക്ക് 50 പേരിൽ കവിയാൻ പാടില്ല. അനാവശ്യ യാത്രകളും കൂടിച്ചേരലുകളും അനുവദിക്കില്ല. നീയമ ലംഘനം നടത്തുന്നവർക്കെതിരെ കൊവിഡ് ചട്ട ലംഘന കുറ്റം ചുമത്തി കേസെടുക്കുമെന്നും, ഇത്തരക്കാർക്ക് വൻതുക പിഴ ചുമത്തുമെന്നും ആറ്റിങ്ങൽ പോലീസ് അറിയിച്ചു.