ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് സി.എസ്.എൽ.ടി.സി കൾ തുറക്കും.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 3 സി.എസ്.എൽ. ടി.സികൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് നൽകി. സാധാരണനിലയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് സി.എസ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ 60 കിടക്കകളും, നിലവിൽ സി.എഫ്.എൽ.ടി.സിയായി പ്രവർത്തിക്കുന്ന നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ റിംസ്  ആശുപത്രി, നെയ്യാറ്റിൻ ക്കര ചെങ്കൽ പഞ്ചായത്തിലെ എഫ്.എച്ച്.സി എന്നീ ആശുപത്രികളെ സി.എസ്.എൽ ടി.സി ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇതിൽ നെടുമങ്ങാട് റിംസ് ആശുപത്രിയിൽ 80 കിടക്കകളും, നെയ്യാറ്റിൻകര ചെങ്കൽ എഫ്.എച്ച്.സി യിൽ50 കിടക്കകളും അനുവദിച്ചു.