ആറ്റിങ്ങൽ :ദേശീയപാതയിൽ ആറ്റിങ്ങൽ തോന്നയ്ക്കലിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് നടന്ന ആക്സിഡന്റ്. മത്സ്യവും കയറ്റി പോവുകയായിരുന്ന ലോറി എതിരെവന്ന കാറിലിടിച്ച് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കുകളില്ല. ഏറെനേരം ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയുണ്ടായി.