നാഗര്‍കോവിലിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന കൊല്ലം സ്വദേശിനിയാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊടുങ്ങല്ലൂരിലേക്കു പോകുന്ന കെഎസ്‌ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയും കൂട്ടുകാരിയും ഇരുന്ന സീറ്റില്‍ ഒപ്പം സുരേഷ് വന്നിരുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനു സമീപം എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ ഇയാള്‍ മോശമായി സ്പര്‍ശിച്ചു.
വിദ്യാര്‍ഥിനികള്‍ ഇയാള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. ബസ് കണിയാപുരം ഡിപ്പോയിലെത്തിയപ്പോള്‍ സുരേഷ് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റു യാത്രക്കാര്‍ തടഞ്ഞു മംഗലപുരം പൊലീസിനെ ഏല്‍പിച്ചു