അഞ്ചുതെങ്ങിലെ ഫിഷറീസ് ഭൂമി കയ്യേറി വിശ്രമ കേന്ദ്ര നിർമ്മാണം : കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവിശ്യം ശക്തമാകുന്നു.

അഞ്ചുതെങ്ങിലെ ഫിഷറീസ് ഭൂമി കയ്യേറി വിശ്രമ കേന്ദ്ര നിർമ്മാണം,  കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവിശ്യം ശക്തമാകുന്നു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന് എതിർവശം ഫിഷറീസിന്റെ ഉടമസ്ഥതയിലുള്ള കോടതി നടപടികളിൽ കിടക്കുന്ന വസ്തു കൈയ്യേറി നടത്തി അനധികൃത നിർമാണം നടത്തികയും പൊതുജനങ്ങളുടെ നികുതിപണം ചിലവഴിക്കുകയും ചെയ്ത സംഭവത്തിലാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീരികരിക്കണമെന്ന ആവിശ്യം ശക്തമാകുന്നത്.

വഴിയാത്രക്കാർക്കും ടൂറിസ്റ്റ്കൾക്കുമായ് വിശ്രമ കേന്ദ്രം നിർമ്മിക്കുന്ന ഈ പ്രദേശത്ത് നിലവിൽ KSRTC, പ്രൈവറ്റ് ബസ് സർവ്വീസുകൾ ഒന്നും തന്നെ ഇല്ല. ഈ പാതയിലെ വിശ്രമ കേന്ദ്ര നിർമ്മാണം കോവിഡ് ഫണ്ട്‌ വകമാറ്റി ചിലവഴിച്ചുകൊണ്ടുള്ളതാണ് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് പൊതുപ്രവർത്തകരും സംഘടനകളും മുന്നോട്ടു വന്നിരുന്ന്.

ഫിഷറീസ് ഭൂമിയിൽ നിർമാണ പ്രവർത്തികൾ നടത്തിയതുമായ്  ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ അനിൽ അബേൽ നൽകിയ പരാതിയിൽ കളക്ടർ, ഫിഷറീസ് ഡയറക്ടർ തുടങ്ങിയവരുടെ നിർദ്ദേശ പ്രകാരംനിർമ്മാണ പ്രവർത്തികൾ തടഞ്ഞിരുന്നു.

കോടതി നടപടികൾ നേരിടുന്ന വസ്തുവിൽ അനധികൃതമായി ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മണ പ്രവർത്തികൾ ആരംഭിച്ച നടപടിക്കെതിരിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുയും പൊതുപ്രവർത്തകരും ആവശ്യപെടുന്നത്.