വിവിധ പദ്ധതികൾക്കായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതെങ്ങനെ..❓️ഇക്കാര്യത്തിൽ ഗ്രാമസഭയുടെ പങ്കെന്താണ്... ❓️

▪️അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും അപേക്ഷ നൽകാൻ അവസരം ലഭിക്കുന്ന തരത്തിൽ പൊതു സാമൂഹ്യ സംഘടന(ഗ്രാമസഭ,,,ക്ലബ്‌, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷൻ etc ) സംവിധാനങ്ങളിലൂടെ അപേക്ഷാഫോറങ്ങൾ വിതരണം ചെയ്യണം.

▪️അർഹതാ മാനദണ്ഡ പ്രകാരം  പഞ്ചായത്ത് ഗുണഭോക്താക്കളുടെ ലിസ്റ്റ്  തയ്യാറാക്കുമ്പോൾ ഒരേ മാർക്ക്‌ വരുമ്പോൾ അപേക്ഷകന്റെ വയസ്സിന്റെ അടിസ്ഥാനത്തിൽ മുൻഗണന കൊടുക്കണം.

▪️ലിസ്റ്റിലുള്ള അപേക്ഷകരുടെ അർഹത ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി സാക്ഷ്യപ്പെടുത്തണം.

▪️താൽക്കാലിക ലിസ്റ്റ് ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിനായി പഞ്ചായത്തിൽ പ്രസിദ്ധീകരിക്കണം.

▪️വീണ്ടും തയ്യാറാക്കുന്ന മുൻഗണനാ ലിസ്റ്റ് ഗ്രാമ സഭ അംഗീകരിക്കുകയും മിനിറ്റ്സിൽ  തീരുമാനം രേഖപ്പെടുത്തുകയും വേണം.

▪️ഗ്രാമ സഭ അംഗീകരിച്ച മുൻഗണനാ ലിസ്റ്റിന്റെ ക്രമം മാറ്റാതെ ഭരണസമിതി അംഗീകരിക്കണം.

▪️അംഗീകരിച്ച ലിസ്റ്റ് പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.  വാർഡുകളിൽ ജനകീയ പരിശോധനയ്ക്കായി ലഭ്യമാക്കണം.

▪️അംഗീകരിച്ച മുൻഗണനാ ലിസ്റ്റിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആനുകൂല്യം നൽകിയതിനു ശേഷം മാത്രമേ പുതിയ ലിസ്റ്റ് വരും വർഷങ്ങളിൽ അതേ പദ്ധതിക്ക് തയ്യാറാക്കാവൂ. പുതിയതായി അർഹരെ കൂട്ടിച്ചേർക്കണമെങ്കിൽ ഗ്രാമ സഭയുടെ അംഗീകാരം ആവശ്യമാണ്.

👉🏻നടപടി ക്രമങ്ങൾ പാലിക്കാതെ അനർഹരെ ലിസ്റ്റിൽ തിരുകി കയറ്റിയാൽ പദ്ധതിയെക്കുറിച്ചുള്ള പരാതികൾ ജില്ലാ കളക്ടർ / പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/ ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവർക്ക് സമർപ്പിക്കാവുന്നതാണ്