ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ സുദർശനൻ,നിർമ്മല ദമ്പതികളുടെ മകൻ അനീഷ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ. വിവാഹം കഴിഞ്ഞ് 12 വർഷമായി ഭാര്യവീട്ടിൽ താമസിച്ച് വരുകയായിരുന്നു അനീഷ്, ഡിസംബർ 18 ന് വാമനപുരം നദിയിൽ പൂവൻപ്പാറ ഭാഗത്ത് മകൻ മരിച്ച് കിടക്കുന്നതായി അനീഷിന്റെ വീട്ടുക്കാർ അറിയുന്നത്. ഭാര്യയുമായുള്ള വഴക്കിൽ സ്വന്തം മകളെ അനീഷ് പീഡിപ്പിച്ചു എന്ന് ഭാര്യ കള്ളകേസ് കൊടുത്തതിന്റെ മനോവിഷമത്തിലാണ് അനീഷ് ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് അനീഷ് മാതാവിനെ ഫോണിൽ വിളിച്ച് ഭാര്യയെ കുറിച്ച് സംസാരിച്ചതായി മാതാവ് നിർമ്മല പറഞ്ഞു. അനീഷിന്റെ മരണത്തിന് കാരണം ഭാര്യ ആണെന്നും അനീഷിന്റെ മാതാപിതാക്കളും സഹോദരിയും ആരോപിക്കുന്നു. അനീഷ് മരിച്ചതുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസിൽ അനീഷിന്റെ വീട്ടുക്കാരും ബന്ധുകളും പരാതി നൽകി.