വർക്കല: നഗരസഭയിൽ ശിവഗിരി കൺവെൻഷൻ സെന്ററിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ആരംഭിച്ചു. ആദ്യഘട്ടമെന്നനിലവിൽ 50 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.
രണ്ടാം തരംഗമുണ്ടായ സമയത്ത് 300 കിടക്കകൾ വരെ തയ്യാറാക്കിയിരുന്നു. ആവശ്യമെങ്കിൽ കൂടുതൽ കിടക്കകൾ ഒരുക്കുമെന്ന് ചികിത്സാകേന്ദ്രം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തിയ നഗരസഭ ചെയർമാൻ കെ.എം.ലാജി പറഞ്ഞു.
വർക്കല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും നഗരസഭയിലെ ആരോഗ്യവിഭാഗവും സജീവമാണ്. ആംബുലൻസ് സംവിധാനമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.