അർദ്ധരാത്രി അടിയന്തര സിറ്റിംഗ്,കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി, അപൂർവം

കാക്കനാട്: കൊച്ചി തുറമുഖത്തുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. എം വി ഓഷ്യന്‍ റെയിസ് എന്ന കപ്പലിനെതിരെയാണ് നടപടി.അര്‍ധരാത്രി അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് രാത്രി സിറ്റിംഗ് നടത്തുന്നത്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തില്‍ രണ്ടര കോടി രൂപ നല്‍കാന്‍ ഉണ്ടെന്ന് കാണിച്ച്‌ കൊച്ചിയിലെ ഒരു കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ഇന്ന് പുലര്‍ച്ചെ കപ്പല്‍ തീരം വിടുന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രാത്രി അടിയന്തരമായി കേസ് പരിഗണിച്ചത്. പണം നല്‍കാന്‍ രണ്ടാഴ്ചയ്‌ക്കകം നടപടിയെടുത്തില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യാന്‍ ഹര്‍ജിക്കാരന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.