ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ വസന്ത് നഗറിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സൗന്ദര്യ എം.എസ് രാമയ്യ ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു മരിച്ച സൗന്ദര്യ. യെദ്യൂരപ്പയുടെ മകൾ പത്മാവതിയുടെ മകളാണ്. കഴിഞ്ഞ വർഷമായിരുന്നു സൗന്ദര്യ വിവാഹിതയായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056