രണ്ട് ഡോസ് വാക്‌സിനെടുത്തെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യിൽ കരുതാൻ മറന്നോ, വിഷമിക്കേണ്ടതില്ല. സിർട്ടിഫിക്കറ്റ് ഉടനടി ലഭിയ്ക്കുവാൻ മാർഗ്ഗമുണ്ട്.
9013151515 എന്ന നമ്പർ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത ശേഷം വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് അയക്കുക.ശേഷം കൊവിന്‍ ആപ്പുമായി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് അയക്കുക.
എന്നിട്ട് വരുന്ന ഒ ടി പി എന്റര്‍ ചെയ്ത ശേഷം നിങ്ങളുടേയോ കുടുംബാംഗങ്ങളുടേയോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൈ ഗവ് ഹെല്‍പ് ഡെസ്‌കാണ് ഈ സംരംഭത്തിന് പിന്നില്‍.എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ യാത്രക്കാരായ ആളുകള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന മാര്‍ഗമാണിത്.
കേന്ദ്രസര്‍ക്കാരിന്റെ മൈ ഗവ് ഹെല്‍പ് ഡെസ്‌കാണ് ഈ സേവനം സജ്ജമാക്കുന്നത്.
ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഈ വാട്‌സാപ്പ് നമ്പറിലൂടെ ലഭിക്കും. ഇതിനായി മെനു എന്ന് ടൈപ്പ് ചെയ്താല്‍ സേവനങ്ങളുടെ ലിസ്റ്റ് വരികയും ശേഷം ആവശ്യമുള്ള സേവനങ്ങള്‍ തെരഞ്ഞെടുത്താലും മതി.