ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ വേലാംകോണത്ത് സ്വകാര്യ ബസുകൾ റോഡു കൈയേറി പാർക്ക് ചെയ്യുന്നത് തുടർകഥയായി തന്നെ തുടരുന്നു. വേലാംകോണം ഇന്ത്യൻ ഗ്യാസ് ഏജസിക്ക് സമീപമാണ് സ്വകാര്യ ബസുകൾ രാവിലെ മുതൽ വൈകുന്നേരം വരെ ഈ ഭാഗത്ത് അപകടാവസ്ഥ സൃഷ്ടിക്കുന്നത്. ഉച്ച സമയങ്ങളിൽ റോഡിന്റെ ഇരു ഭാഗത്തുമായി ഇവിടെ നിരവധി സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നുണ്ട്. ഒരു വശത്തേക്ക് ഉള്ള റോഡിന്റെ പകുതി ഭാഗവും പാർക്കിംഗിനായി ഉപയോഗിക്കുന്നത് മൂലം ആ ഭാഗത്ത് കൂടിയുള്ള വാഹനയാത്രയും, വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രയും അപകടം നിറഞ്ഞെതാണ്. പല തവണ അനധികൃത പാർക്കിംഗ് കാരണം വൻ അപകടങ്ങൾ തലനാരിഴക്ക് ഒഴിവായതായി പ്രദേശവാസികളും വ്യാപാരികളും പറയുന്നു. ആറ്റിങ്ങലിൽ നിന്നും കിളിമാനൂർ, കാരേറ്റ്, വാമനപുരം എന്നിവിടങ്ങളിലേക്ക് സമയബന്ധിതമായി എത്തിചേരുന്നതിന് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണ് ഇത്. കിളിമാനൂർ സ്റ്റേഷനിലെ പോലീസ് വാഹനങ്ങൾ ആറ്റിങ്ങൽ ഭാഗത്തേക്ക് വരുവാനും പോകുവാനും നിരന്തരം ഉപയോഗിക്കുന്ന റോഡും കൂടിയാണ്. സ്വകാര്യ ബസുകൾ അനധികൃതമായി പാർക്ക് ചെയ്യ്തിരിക്കുന്ന ഈ ഭാഗത്ത് കുത്തൻ ഇറക്കമാണ്.നിരവധി തവണ പ്രദേശവാസികളും യാതക്കാരും എന്തിന് രാഷ്ട്രീയ ഇടപ്പെടൽ നടത്തിയിട്ട് പോലും പോലീസോ, മോട്ടോർ വാഹന വകുപ്പോ ഒരു നടപടിയും സ്ഥീകരിച്ചില്ലാ എന്നതിനു തെളിവാണ് സ്വകാര്യ ബസുകൾ അപകടകരമായ പാർക്കിംഗ് ഇപ്പോഴും തുടരുന്നത്. നിയമം നടപ്പിലാകേണ്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉണർത്തുന്നു. മാറി മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും എന്ത് ചേദം അപകടം സംഭവിച്ച് ജീവൻ പൊലിഞ്ഞാൽ ജീവൻ നഷ്ട്ടപ്പെട്ടവന്റെ കുടുംബത്തിന് തീരാ നഷ്ട്ടം.