ന്യൂഡൽഹി:കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്സീന് പരീക്ഷണാനുമതി ലഭിച്ചു. ഡ്രഗ്സ് അതോറിറ്റി വിദഗ്ധസമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്സീന്‍ ഉല്‍പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി ലഭിച്ചത്. കോവിഷീല്‍ഡും കോവാക്സീനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് നല്‍കുക.
അതേസമയം, രാജ്യത്ത് അരലക്ഷം കടന്ന് കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ രാജ്യത്ത് 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 534. മഹാരാഷ്ട്രയില്‍ മാത്രം 18,466 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഡല്‍ഹിയിലും കര്‍ണാടകയിലും രാത്രികാല കര്‍ഫ്യൂവിന് പുറമെ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.