2,85,914 പേര്‍ക്കാണ് ഇന്ന് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്.665 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,99,073 പേരാണ് കഴിഞ്ഞ ദിവസം കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 22,23,018 പേരാണ് രോഗംബാധിച്ച് ചികിത്സയിലുള്ളത്.
16.16 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,63,58,44,536 ഡോസ് വാക്സിന് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 2,55,874 പേര്‍ക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തിയത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായും കുറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിലും പ്രതിദിന മരണത്തിലും ടെസ്റ്റ്പോസിറ്റിവിറ്റി നിരക്കിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കോവിഡ് കേസുകളില്‍ കുറവ് വന്നതോടെ ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍ വൈകാതെ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. കോവിഡ് അതിരൂക്ഷമായ മഹാരാഷ്ട്രയിലും സ്ഥിതി മെച്ചപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കേരളത്തില്‍ കോവിഡ് അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് അമ്ബതിനായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.