തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകുന്നേരം 3 മണിക്ക് ക്ലിഫ് ഫൗസിൽ വെച്ചാണ് യോഗം. ഇന്ന് തീവണ്ടിയിൽ ടിക്കറ്റിലാതെ യാത്ര ചെയ്ത ആളിനെ പോലീസ് ബൂട്ട് ഇട്ട് ചവിട്ടി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്ത കാലത്തായി ജനങ്ങൾക്ക് നേരെ പോലീസിന്റെ ഭാഗത്ത് നിന്നും ക്രൂരത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് യോഗം ചേരൽ എന്ന് അറിയുന്നു.