കിളിമാനൂർ എ.കൊച്ചു കൃഷ്ണ സ്മാരക വെയ്റ്റിംഗ് ഷെഡ് ഉത്ഘാടനം ഇന്നലെ വൈകുന്നേരം നാല് മണിക്ക് കിളിമാനൂർ ഠൗൺ യു.പി.എസ് ജംഗക്ഷനിൽ നടന്നു.സി.പി.ഐ.എം കിളിമാനൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ് ജയചന്ദ്രൻ്റെ അദധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ .എസ് അംബിക ഉത്ഘാടനം നിർവഹിച്ചു. അദ്ധ്യാപന രംഗത്തും സാമൂഹിക രാഷ്ട്രിയ വികസന സേവന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൊച്ചു കൃഷ്ണൻ സാറിൻ്റെ സ്മരാണാർത്ഥം അദ്ദേഹത്തിൻ്റെ ഭാര്യയും മുൻ ജില്ലാ പഞ്ചായത്തംഗവുമായ ബി.സുമംഗല ടീച്ചറും കുടുംബവുമാണ് വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ച് നൽകിയത്. സമ്മേളനത്തിൽ പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാജേന്ദ്രൻ ,എൽ.സി അംഗം സലിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ഷാജഹാൻ , ആർ.കെ. ബൈജു സി.പി.ഐ.എം പഴയകുന്നുമ്മൽ എൽ.സി -എസ് എസ്. രഘുനാഥൻ സി.പി.ഐ.എം കുന്നുമ്മൽ ബ്രാഞ്ച് സെക്രട്ടറി എസ് അജയകുമാർ ,ബി.സുമംഗല തുടങ്ങിയവർ സംസാരിച്ചു