ആറ്റിങ്ങൽ: കൊവിഡ് തീവ്ര വ്യാപന സാധ്യത കണക്കിലെടുത്താണ് നഗരസഭ ആരോഗ്യ വിഭാഗം ഇന്നു മുതൽ പരിശോധന ശക്തമാക്കിയത്. വ്യാപാരസ്ഥാപനങ്ങളിലും പൊതു മാർക്കറ്റിലും മിന്നൽ പരിശോധന നടത്തി. ചില സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നതായി ഹെൽത്ത് സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം സ്ഥാപനങ്ങൾക്ക് കർശന താക്കീത് നൽകിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പട്ടണത്തിൽ വ്യാപക പരിശോധന സംഘടിപ്പിക്കും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി എസ്.വിശ്വനാഥൻ അറിയിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെൻസി, അഭിനന്ദ്, മഞ്ചു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.