ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാദിയുമായ സൈനുൽ ഉലമ അൽ ഉസ്താദ് ചേലക്കുളം മുഹമ്മദ്‌ അബുൽ ബുഷ്‌റ മൗലവി മരണപ്പെട്ടു.

തിരുവനന്തപുരം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് സമാനമായി തെക്കൻ കേരളത്തിൽ സുന്നത് ജമാഅത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായ് നിലകൊള്ളുന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ ജനറൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം  പിന്നീട് വടുതല മൂസ മൗലാനക്ക് ശേഷം ഇപ്പോൾ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മുഫ്തിയും പ്രസിഡന്റും  ചേലക്കുളം ഉസ്താദാണ്

മരക്കാർ കുഞ്ഞി ഹാജി - ഫാത്തിമ - ദമ്പതികളുടെ മകനായി 1936 ജനുവരി 5ന്
ചേലക്കുളത്താണ് ഇദ്ദേഹത്തിന്റെ ജനനം

വിജ്ഞാനത്തിന്റെ വർവ്വ മേഖലകളിലും തികഞ്ഞ അവഗാഹം സ്വായത്തമാക്കിയ ഇദ്ദേഹം കേരളത്തിലെ എണ്ണപ്പെട്ട മതപണ്ഡിതന്മാരിൽ ഒരാളാണ് 
 
ചേലക്കുളത്തെ പ്രാഥമിക പഠന കാലത്ത് വളരെ ചെറുപ്പത്തിൽ തന്നെ പ്രമുഖ പണ്ഡിതനും 
സയ്യിദും തിരുവിതാംകൂറിലെ പല മഹല്ല് കളിലും ഖാസിയുമായിരുന്ന പാടൂർ തങ്ങളുടെ ആശിർവാതം ലഭിച്ചു
തലയിൽ കൈ വെച്ച് വലിയ പണ്ഡിതനാകുമെന്ന മഹാനവറുകളുടെ അനുഗ്രഹവാക്കുകൾ പിന്നീട് പുലരുകയായിരുന്നു

വിജ്ഞാനം കൊണ്ടും  വിലായത്ത് കൊണ്ടും ശ്രദ്ധേയനായി കേരള ഉലമാക്കളിൽ ജ്വലിച്ച് നിന്നിരുന്ന മർഹൂം പുതിയാപ്പിള അബ്ദുറഹിമാൻ മുസ്ലിയാരുടെ ദർസിൽ നിന്നും അറിവ് നുകരാൻ അവസരം ലഭിച്ച പണ്ഡിതനാണിദ്ദേഹം കൂടാതെ വിളയൂർ അലവിക്കുട്ടി മുസ്ലിയാർ - വാളക്കുളം അബ്ദു റഹിമാൻ മുസ്ലിയാർ - ഇമ്പിച്ചി മുസ്ലിയാർ തുടങ്ങിയ നിരവധി പ്രഗൽഭരായ ഉലമാക്കളുടെ ദർസിലും പഠിച്ചു  ശേഷം ഉപരി പഠനത്തിനായി വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലെത്തി ബാഖവി ബിരുദവും നേടി

കാരിക്കോട്-തേവലക്കര -മുതിരപ്പറമ്പ്-താഴത്തങ്ങാടി- ഈരാറ്റുപേട്ട -കുറ്റിക്കാട്ടൂർ
-കാഞ്ഞിരപ്പള്ളി - ചങ്ങനാശേരി ഫലാഹിയ - മഞ്ചേരി നജ്മുൽ ഹുദ - ജാമിഅ മന്നാനിയ്യ -
തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചൈതു

ചേലക്കുളം അസാസുദ്ദഅവ വാഫി കോളേജ് ഇദ്ദേഹം സ്ഥാപിച്ചതാണ്

കെ.എം.ഈസാ മൗലവി
കാഞ്ഞാർ ഹുസൈൻ മൗലാന - എൻ.എം.യൂസഫ് മൗലവി -തൊടുപ്പുഴ സൈദ് മുഹമ്മദ് മൗലവി - സി.എ.മൂസ മൗലവി തുടങ്ങിയ തെക്കൻ കേരളത്തിലെ വലിയ പണ്ഡിത മഹത്തുക്കൾ ചേലക്കുളം ഉസ്താദിന്റെ ശിഷ്യന്മാരിൽ പ്രമുഖരാണ്

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് മർഹും കാളമ്പാടി ഉസ്താദ് , മർഹൂം മടവൂർ സി.എം. വലിയുള്ള ,വടുതല മൂസ മൗലാന ,സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് എൻ.കെ.മുഹമ്മദ് മുസ്ലിയാർ, യു.കെ. ആറ്റക്കോയ തങ്ങൾ ,ചാലിയം അബ്ദു റഹിമാൻ മുസ്ലിയാർ ,തുടങ്ങിയ അഗ്രേസരരായ ഉലമാക്കൾ ചേലക്കുളം ഉസ്താദിന്റെ സഹപാഠികളാണ്

ആദ്യമായി തിരുവനന്തപുരം വലിയ ഖാളിയായതും
 ചേലക്കുളം അബുൽ ബുഷ്റ മൗലവി എന്ന തെക്കൻ കേരളത്തിലെ ഈ പണ്ഡിത കുലപതിയാണ്

തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം  ഒ.ബി.തഖ് യുദ്ധീൻ ഫരീദുദ്ദീൻ മൗലവിയുടെ മകൾ നഫീസയാണ് ചേലക്കുളം ഉസ്താദിന്റെ സഹധർമ്മിണി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ,ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്ലിയാർ ,കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ,നജീബ് മൗലവി മമ്പാട് തുടങ്ങി
കേരളത്തിലെ എല്ലാ സുന്നി ഉലമാക്കളുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു ഇദ്ദേഹം.