ആറ്റിങ്ങൽ: ജനുവരി 14, 15, 16 തീയതികളിലായി പാറശ്ശാല വച്ച് നടക്കുന്ന തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചത്. പാർട്ടി അങ്കണത്തിലെ ചെങ്കൊടി മരത്തിൽ പ്രവർത്തകരുടെ ആവേശ്വോജ്വലമായ മുദ്രാവാക്യം വിളികളോടെ ഏരിയ കമ്മിറ്റി അംഗം ആർ.എസ്.അനൂപ് രക്തപതാക ഉയർത്തി. ജില്ലയിലെ ബ്രാഞ്ച്, ലോക്കൽ, ഏരിയതല സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ജനുവരി മധ്യത്തിൽ ജില്ലാ സമ്മേളനം ആരംഭിക്കുന്നത്. കൃത്യമായ രീതിയിൽ സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും പൂർത്തിയാക്കി കൂടുതൽ ശക്തിപ്രാപിക്കുന്ന രാജ്യത്തെ ഏക പ്രസ്ഥാനമാണ് സിപിഎം എന്നും ഏരിയ കമ്മിറ്റി അംഗം അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറി റ്റി.ദിലീപ് കുമാർ, മുൻ കൗൺസിലർ റ്റി.ആർ.കോമളകുമാരി അംഗങ്ങളായ ലളിത, വിവേക്, മണിലാൽ, സനൽ ഗോപിനാഥ്, സന്ധ്യ, അരുൺ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.