നേരത്തേ 12 വരെ റേഷന്‍ കടകള്‍ തുറക്കാനാണ് തീരുമാനിച്ചിരുന്നത്.എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷം 3 മുതല്‍ 7 വരെ കടകള്‍ പ്രവര്‍ത്തിക്കും. നേരത്തേ 3.30 മുതല്‍ 6.30 വരെയെന്നാണ് നിശ്ചയിച്ചിരുന്നത്.
ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടന്നു വരികയാണെന്നും, ഇതുവരെ 2282034 പേര്‍ റേഷന്‍ വാങ്ങിയതായും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.