ഇടപ്പള്ളിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്‍റെ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ എഎസ്ഐയ്ക്ക് കുത്തേറ്റു.
ഇന്ന് പുലർച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്.
എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് റ്റി.
കളമശ്ശേരിയിൽ നിന്ന് കവർന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്. എച്ച്.എം.ടി കോളനിയിലെ ബിച്ചു ആണ് പൊലീസിനെ ആക്രമിച്ചത്.