തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആരുടെ കുഞ്ഞാണിതെന്നും മൃതദേഹം ആരാണ് ഇവിടെ ഉപേക്ഷിച്ചത് എന്നതും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.