മത്സ്യബന്ധനത്തിനിടെ ഗുരുതര അപകടം സംഭവിച്ച കായിക്കര സ്വദേശിക്ക് നന്മ പ്രവാസി കൂട്ടായ്മ രണ്ടാം ഘട്ട ചികിത്സാ ധനസഹായം കൈമാറി.
മത്സ്യബന്ധനത്തിനിടയിൽ വള്ളം ശരീരത്തിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് കായിക്കര മൂലയിൽതോട്ടം കടപ്പുറത്തു വീട്ടിൽ സേവ്യറിന്റെ തുടർ ചികിത്സകൾക്കായാണ്
പ്രവാസി കൂട്ടായ്മയായ നന്മയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ചികിത്സാ സഹായം കൈമാറിയത്.
ഇതിനോടകം രണ്ടോളം ഓപ്പറേഷനുകൾ കഴിഞ്ഞ സേവ്യറിന്റെ കുടുംബം തുടർചികിത്സയ്ക്കായ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് നന്മ പ്രവസികൂട്ടായ്മ ചികിത്സാ ധന സഹായം നൽകുവാൻ മുന്നോട്ടുവരുകയായിരുന്നു.
കൂട്ടായ്മ അംഗങ്ങളായ ചന്ദ്രൻ, രാജീവ്, ഷാജി എന്നിവരുടെ നേതൃത്വത്തിൽ സേവ്യറിന്റെ വീട്ടിലെത്തി ചകിത്സാ സഹായ ധനം കൈമാറുകയായിരുന്നു.