ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ സൗജന്യ യോഗ പരിശീലനം സങ്കടിപ്പിക്കുന്നു. ഗവ.സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററായി ഉയർത്തിയതിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലനം ഡിസ്പെൻസറിക്ക് സമീപത്തുള്ള നഗരസഭ കമ്മ്യൂണിറ്റിഹാളിൽ സങ്കടിപ്പിക്കുന്നത്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലാണ് യോഗ പരിശീലനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. സൗജന്യ യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ് കുമാരി നിരവഹിച്ചു. ജീവിത ശൈലി രോഗങ്ങളും അതിലൂടെയുള്ള പ്രതിരോധ ശേഷി കുറവുമാണ് കോവിഡ് പോലുള്ള മഹാമാരി പെട്ടെന്ന് വ്യാപിക്കുന്നതിനും, രോഗ മുക്കി കുറയുന്നതിനും കാരണമെന്നും ഇത് ശാസ്ത്രം തന്നെ സമ്മതിച്ച് കഴിഞ്ഞതുമാണ് ജീവിതശൈലി രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾക്കും, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും യോഗ ഒരു ഉത്തമ പരിഹാരമാണ് എന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ്. കുമാരി പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ,വാർഡ് കൗൺസിലർ അവനവൻബേരി രാജു സ്വാഗതവും, എച്ച് എം.സി അംഗങ്ങൾ ആശംസകളും പറഞ്ഞു. ഗവ. സിദ്ധ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി വിജയകുമാർ നന്ദിയും രേഖപെടുത്തിയ പരിപാടിയിൽ ആറ്റിങ്ങൽ ഠൗൺ സർവീസ് സഹകരണ സംഘം പ്രസിഡന്റ് എം മുരളി, യോഗ പരിശീലകൻ പി.കെ.സജീവ് എന്നിവർ സന്നിഹിതരായിരുന്നു.
യോഗ പരിശീലനത്തിന് താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
യോഗ പരിശീലനത്തിന് വരുന്നവർ യോഗ മാറ്റ് കൊണ്ടുവരേണ്ടതാണ്.