പെയിൻ്റിങ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ അരുണിമയും തമ്മിലുള്ള വിവാഹം ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം ബന്ധുവുമായി തര്‍ക്കമുണ്ടായിരുന്നു.
സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാന്‍ ശ്യാംപ്രകാശ് കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മാവനായ ബാബു കാര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ശ്യാം ബാബുവിന്‍്റെ കാര്‍ തല്ലി തകര്‍ത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നാണ് പരാതി. നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ എന്നുമാണ് വൈക്കം പൊലീസ് പറയുന്നത്.