നിങ്ങളുടെ ഐ ഡിയില്‍ മാറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ എന്നറിയാം..

നിങ്ങളുടെ ഐ ഡിയില്‍ എത്ര സിം കണക്ഷന്‍ ഉണ്ട് എന്ന് കേന്ദ്ര ടെലികോം കമ്മ്യൂണികേഷന്റെ കീഴിലുള്ള tafcop (telecom analytics for fraud management and consumer protection) എന്ന സൈറ്റിലൂടെ അറിയുവാന്‍ സാധിക്കുന്നതാണ് .
https://www.tafcop.dgtelecom.gov.in/index.php ഈ ലിങ്ക് വഴി നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കി നിങ്ങള്‍ക്ക് പരിശോധിക്കുവാന്‍ സാധിക്കുന്നതാണ് .

നിങ്ങൾക്ക് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനു കണക്കുകള്‍ ഉണ്ട് .
അതായത് ഇന്ത്യന്‍ ടെലികോം നിയമപ്രകാരം ഒരാളുടെ പേരില്‍ 9 സിം കണക്ഷനുകള്‍ മാത്രമേ എടുക്കുവാന്‍ സാധിക്കുകയുള്ളു .

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 9 സിം കണക്ഷനുകള്‍ക്ക് മുകളില്‍ സിം എടുത്തവരുടെ കണക്ഷനുകള്‍ ഡിസ്കണക്റ്റ് ചെയ്യുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു .

അതായത് ഇനി മുതല്‍ 9 സിം കാര്‍ഡുകള്‍ക്ക് മുകളില്‍ എടുക്കുന്ന കണക്ഷനുകള്‍ ഡിസ്കണക്റ്റ് ചെയ്യുന്നതാണ് .