ഓണ്‍ലൈൻ / എസ്‌എംഎസ് വഴി വോട്ടര്‍ പട്ടികയില്‍ പേര് എങ്ങനെ പരിശോധിക്കാം..

▪️ഓണ്‍ലൈനായി വോട്ടേഴ്‌സ് പട്ടികയില്‍ പേര് ഉണ്ടോയെന്ന് എങ്ങനെ അറിയാം.. ❓️

നിങ്ങള്‍ നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍ തുറക്കണം

ഇവിടെ പ്രധാന പേജില്‍, ഇലക്ടറല്‍ റോളില്‍ സെര്‍ച്ച്‌ എന്ന ഓപ്ഷന്‍ ഉണ്ടാകും

നിങ്ങള്‍ ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്പേജ് തുറന്ന് വരും. ഇതില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കണം.

വിവരങ്ങള്‍ നല്‍കിയതിന് ശേഷം പുതിയ വെബ്പേജില്‍ വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കുന്നതിനുള്ള രണ്ട് വഴികള്‍ കാണിക്കും.

സെര്‍ച്ച്‌ ചെയ്യാനുള്ള ആദ്യ ഓപ്ഷനില്‍ നിങ്ങളുടെ പേര്, പിതാവിന്റെ / ഭര്‍ത്താവിന്റെ പേര്, പ്രായം, ജനനത്തീയതി, ലിംഗഭേദം എന്നിവ നല്‍കണം. ഈ വിവരങ്ങള്‍ നല്‍കിയ ശേഷം നിങ്ങളുടെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലം എന്നിവ രേഖപ്പെടുത്തണം.

സെര്‍ച്ച്‌ ചെയ്യാനുള്ള മറ്റൊരു ഓപ്ഷന്‍ ഇപിഐസി നമ്ബര്‍ ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യുക എന്നതാണ്. ഇതിനായി നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡിലുള്ള നമ്ബറും സംസ്ഥാനവും നല്‍കണം.

ഈ രണ്ട് ഓപ്ഷനുകള്‍ക്കും അവസാനം ഒരു ക്യാപ്ച കോഡ് നല്‍കി വെബ്സൈറ്റില്‍ ഈ വിവരങ്ങള്‍ നിങ്ങള്‍ അംഗീകരിക്കണം.

ഇത്രയും കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ വെബ്പേജ് വോട്ടര്‍ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ കാണിക്കും.

▪️എസ്‌എംഎസ് വഴി വോട്ടര്‍ പട്ടികയില്‍ പേര് എങ്ങനെ പരിശോധിക്കാം.. ❓️

മൊബൈല്‍ മെസേജ് ഓപ്പണ്‍ ചെയ്ത് വോട്ടര്‍ ഐഡിയിലെ നമ്ബര്‍ ടൈപ്പ് ചെയ്യുക

9211728082 അല്ലെങ്കില്‍ 1950 എന്ന നമ്ബറിലേക്ക് ഈ എസ്‌എംഎസ് അയയ്ക്കുക.

നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പോളിംഗ് സ്റ്റേഷന്‍ നമ്ബറും പേരും മറുപടിയായി വരും.

നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കുകയില്ല.