വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബിനു താജുദീനും പാർട്ടിയും ചേർന്ന് വേളാവൂർ വൈദ്യൻ കാവിലേയ്ക്ക് പോകുന്ന റോഡിൽ വച്ച് TN-76- AQ- 2179 എന്ന നമ്പർ ബജാജ് പ്ലാറ്റിനമോട്ടോർ സൈക്കിളിൽ കറങ്ങിനടന്ന് മദ്യ വില്പന നടത്തുകയായിരുന്നു നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ പാലം ജംഗ്ഷനിൽ കുന്നിക്കോട് 38 വയസുള്ള റഫീക്കിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രതിയിൽ നിന്നും 24 കുപ്പി വിദേശമദ്യവും മദ്യ വിൽപ്പന നടത്തി ലഭിച്ച .4500/- രൂപ തൊണ്ടി മണിയായും പിടിച്ചെടുത്തു. പുല്ലമ്പാറയിലും പരിസരപ്രദേശങ്ങളിലും ആവശ്യക്കാർ ഫോൺ മുഖാന്തരം ബന്ധപ്പെടുമ്പോൾ മദ്യം എത്തിച്ചു കൊടുക്കുകയാണ് പ്രതി ചെയ്തിരുന്നത്. ബിവറേജ് ഷോപ്പിൽ നിന്നും വാങ്ങുന്ന മദ്യം 150 മുതൽ 200 രൂപവരെ വില കൂട്ടിയാണ് പ്രതി വിറ്റിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ഓഫീസിൽ എത്തിച്ച് കോടതിയിൽ ഹാജരാകുന്ന നടപടികളുടെ ഭാഗമായി Covid 19 ടെസ്റ്റ് നടത്തിയതിൽ പ്രതിക്ക് കൊറോണ സ്ഥിരീകരിക്കുകയുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു ഉത്തരവായി. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, ഷാജി, സിവിൽ എക്സൈ സ് ഓഫീസർമാരായ അൻസർ, സജിത് എന്നിവർ ഉണ്ടായിരുന്നു.