അതേ സമയം നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ ലഭിച്ചു. അടുത്തിടെ ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളാണ് പരിശോധനയ്‌ക്ക് അയച്ചു കൊടുത്തത്.
വ്യാസന്‍ എടവനക്കാടിനെ വിളിച്ചുവരുത്തി
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യുന്നതു മൂന്നാം ദിവസവും തുടരുകയാണ്. രാവിലെ ഒന്‍പതിനു തന്നെ പ്രതികള്‍ ചോദ്യം ചെയ്യലിനു കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. ഉച്ചയോടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി.
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നു രാത്രി എട്ടുമണി വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്. അതിനുശേഷം മൊഴികള്‍ ഒത്തുനോക്കി റിപ്പോര്‍ട്ട് തയ്യാറാക്കും. കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.