കടയ്ക്കൽ: പാറക്വാറിയിൽ വെള്ളം നനയ്ക്കാനെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.ഇട്ടിവ ഫിൽ ഗിരി നെടുന്താനത്ത് വീട്ടിൽ സെബാസ്റ്റ്യ (47)നാണ് മരിച്ചത്.ചുണ്ട ചെറുകുളം പാറക്വാറിയിൽ തിങ്കളാഴ്ച വൈകിട്ട് 3.45 നായിരുന്നു സംഭവം. ക്വാറിയിലും ഇവിടുത്തേയ്ക്കുള്ള വഴിയിലും പൊടിശമിക്കന്നതിന് വെള്ളം തളിക്കാനെത്തിയതായിരുന്നു ടാങ്കർ ലോറി .നനയ്ക്കുന്നതിനിടെ ക്വാറിയുടെ മുകളിൽ നിന്നും നിയന്ത്രണം വിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു.35 അടിയോളം താഴ്ചയുള്ള രണ്ടാമത്തെ തട്ടിലേയ്ക്ക് വീണ ലോറി താഴേക്ക് പതിക്കാതെ
അവിടെ തടഞ്ഞ് നിൽക്കുകയായിരുന്നു. വെള്ളം നിറച്ച ടാങ്ക് ലോറിയിൽ നിന്നും ഇളകിമാറി. കാബിനുള്ളിൽ കുടുങ്ങിപ്പോയ സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചു.കടയ്ക്കൽ നിന്നും അഗ്നി രക്ഷാ സേനയും പോലീസുമെത്തി ലോറി വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.കടയ്ക്കൽ താലൂക്ക്ആശുപത്രിയിൽ നിന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: സിനി. മക്കൾ: ജെഫിൻ, അഫിൻ.