രണ്ട് റേഷന്‍ കാര്‍ഡുകളും, നിലവിൽ പേരുള്ള കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രവുമായി അക്ഷയ കേന്ദ്രത്തിലെത്തുക.
ഏത് കാര്‍ഡിലേയ്ക്കാണോ ചേര്‍ക്കേണ്ടത് അതിലേയ്ക്ക് addition of member എന്ന അപേക്ഷ നല്‍കുക.
അതിന് ശേഷം അപേക്ഷയുടെ printout-ഉം രണ്ട് റേഷന്‍ കാര്‍ഡുകളും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.
▪️രണ്ട് കാര്‍ഡും ഒരേ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ അല്ലെങ്കിൽ👇
ആദ്യം നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Transfer of Member എന്ന online അപേക്ഷ നല്കുക.
ആ അപേക്ഷ ആദ്യത്തെ താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം, പേര് കുറവ് ചെയ്ത് ലഭിച്ച രേഖ, പുതിയ താലൂക്കിലെ റേഷന്‍ കാര്ഡ്ക എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Addition of Member എന്ന online അപേക്ഷ നല്കുക.
ആ അപേക്ഷയുടെ Printout-ഉം റേഷന്‍ കാര്‍ഡും പുതിയ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കുക