ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍, എന്‍ജിനിയറിങ്, പ്യൂവര്‍സയന്‍സ്, അഗ്രികള്‍ച്ചര്‍, സോഷ്യല്‍ സയന്‍സ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ്/ പോസ്റ്റ് ഗ്രാജ്വേറ്റ്/ പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് ഉപരിപഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കും.
കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് തുക. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങ്ങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രവരി 14.
വലാസം: ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം-33.
അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവും
www.minoritywelfare.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2300524.