51ാമത് ഓടക്കുഴല്‍ അവാര്‍ഡിന് സാറാ ജോസഫ് അര്‍ഹയായി. ബുധിനി എന്ന നോവലാണ് സാറാ ജോസഫിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഗുരുവായൂര്‍ ട്രസ്റ്റ് നല്‍കുന്ന അവാര്‍ഡാണ് ഓടക്കുഴല്‍ അവാര്‍ഡ്.
വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം പറയുന്ന നോവലാണ് ബുധിനി. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജി ശങ്കരക്കുറുപ്പിന്റെ നാല്‍പ്പത്തിനാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോ.എം ലീലാവതി പുരസ്‌കാരം സമര്‍പ്പിക്കും.