യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്ന തിനായി നിലവിലെ റിസർവേഷൻ ചാർജ്ജായ 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ച് നിശ്ചയിച്ച് നടപ്പാക്കുകയാണ്.
2. ക്യാൻസലേഷൻ പോളിസി (CANCELLATION POLICY)
നിലവിൽ ഓൺലൈൻ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ക്യാൻസലേഷൻ സമ്പ്രദായം താഴെ പറയുന്ന വ്യവസ്ഥക ളോടെ പുതുക്കി നടപ്പിലാക്കുന്നതാണ്.
ക്യാൻസലേഷൻ ഫീ
ബസ് പുറപ്പെടുന്നതിന്
72 മണിക്കൂറുകൾക്ക് മുൻപ് വരെ - ക്യാൻസലേഷന് ഫീ ഇല്ല
72 മണിക്കൂറിനും 48 മണിക്കൂറിനുമിടയിൽ - അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10%
48 മണിക്കൂറിനും 24 മണിക്കൂറിനുമിടയിൽ - അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 25%
24 മണിക്കൂറിനും 12 മണിക്കൂറിനുമിടയിൽ - അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 40%
12 മണിക്കൂറിനും 2 മണിക്കൂറിനുമിടയിൽ - അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 50%
ബസ് പുറപ്പെടുന്നതിന് 2 മണിക്കൂറിനുള്ളിൽ - റീഫണ്ട് അനുവദിക്കില്ല
3. പ്രീ - പോസ്റ്റ് പോൺ (PRE/POSTPONE TICKET)
യാത്രക്കാരൻ മുൻകൂട്ടി ബുക്ക് ചെയ്ത
ടിക്കറ്റ് നിബന്ധനകൾക്ക് വിധേയമായി സീറ്റ് ലഭ്യതയ്ക്കനുസരിച്ച് യാത്രാ തീയതിക്ക് മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ പുനർനിശ്ചയിക്കാൻ സാധിക്കുന്ന സംവിധാനമാണ് PRE/POSTPONE TICKET. ഈ സംവിധാനം കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടർ/ഫ്രാഞ്ചൈസി കൗണ്ടർ മുഖാന്തിരം ലഭ്യമാക്കുന്നതാണ്.
PRE-POSTPONE വ്യവസ്ഥകൾ
PRE-POSTPONE സംവിധാനം കെ എസ് ആർ ടി സിയുടെ റിസർവേഷൻ കൗണ്ടർ / ഫ്രാഞ്ചെയ്സി കൗണ്ടർ മുഖാന്തിരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ടി സൗകര്യം ലഭ്യമാകുന്നത്.
സർവീസ് തുടങ്ങുന്നതിനു 24 മണിക്കൂർ മുൻപ് വരെ മാത്രമേ PRE-POSTPONEMENT അനുവദനീയമായുള്ളു.
മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുടെ എണ്ണത്തിൽ വ്യത്യാസപ്പെടുത്താൻ സാധ്യമല്ല.
4. മോഡിഫൈ ടിക്കറ്റ് (MODIFY TICKET)
ഈ സംവിധാനം നിലവിൽ വരുന്നതോടെ നേരത്തെ നിശ്ചയിച്ച യാത്രാവിവരങ്ങൾ ഉപയോഗിച്ച് ബുക്ക് ചെയ്ത അതേ ടിക്കറ്റിലെ (മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ബസ്സ് ചാർജ് പരിധിക്കുള്ളിൽ) ബോർഡിംഗ് പോയിന്റ് മാറ്റി നൽകുന്നതിന് ആവശ്യമുണ്ടെങ്കിൽ ഒരു അവസരം കൂടി നൽകുന്നതാണ്.
5. ലിങ്ക് ടിക്കറ്റ് (LINK TICKET)
ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ യാത്രക്കാരന് ഒരു ദീർഘ ദൂരയാത്ര അപ്പോൾ നിലവിൽ ഉള്ള രണ്ട് കണക്ഷൻ ബസ്സുകളിൽ ആയി ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നതാണ്. യാത്രാമധ്യേ ഇടയ്ക്ക് ഇറങ്ങി മറ്റാവശ്യങ്ങള് നിറവേറ്റാനും തുടർന്ന് മറ്റൊരു ബസ്സിൽ യാത്ര ചെയ്യുവാനും ഒറ്റ ബുക്കിംഗിലൂടെ സാധ്യമാകുന്നതാണ്.
കെ എസ് ആർ ടി സിയുടെ റിസർവേഷൻ കൗണ്ടർ, ഓൺലൈൻ റിസർവേഷൻ സൈറ്റ്, എന്റെ കെ എസ് ആർ ടി സി ആപ്പ് എന്നിവ മുഖാന്തിരം യാത്രക്കാർക്ക് ലിങ്ക് ടിക്കറ്റ് സൗകര്യം ലഭ്യമാണെങ്കിലും പ്രാരംഭഘട്ടം എന്ന നിലയിൽ ഈ സംവിധാനം കെ എസ് ആർ ടി സിയുടെ റിസർവേഷൻ കൗണ്ടർ, ഫ്രാഞ്ചൈസി കൗണ്ടർ വഴി മാത്രമാണ് ലഭ്യമാകുന്നത്.
ലിങ്ക് ടിക്കറ്റ് ഉപയോഗിക്കുന്ന യാത്രികന് ടിയാന്റെ ആദ്യ യാത്ര കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം മാത്രമേ രണ്ടാമത്തെ യാത്ര ഷെഡ്യൂൾ ചെയ്യുവാൻ സാധിക്കുകയൊള്ളു. ലിങ്ക് ടിക്കറ്റിലെ രണ്ടു സീറ്റുകൾക്കും കൂടി ഒരു സീറ്റിന്റെ റിസർവേഷൻ ചാർജ് നൽകിയാൽ മതിയാകും. എന്നാൽ ലിങ്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഇത്തരത്തിൽ ബുക്ക് ചെയ്ത എല്ലാ യാത്രാ ടിക്കറ്റുകളും ഒപ്പം കരുതേണ്ടതാണ്.
6. ദൂരം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബുക്കിംഗ് (BOOKING BASED ON DISTANCE)
മുൻകൂറായി ബുക്കിംഗ് അനുവദിക്കുന്ന 30 ദിവസങ്ങൾ) ക്രമത്തിൽ ദീർഘദൂര യാത്രക്കാർക്ക് മുൻഗണന ലഭ്യമാകുന്ന രീതിയിൽ ചുവടെ ചേർത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി,ഓൺലൈൻ സർവീസുകളിലെ സീറ്റ് ഒക്കുപ്പൻ സി കൂടുതലുള്ള ദീർഘ ദൂര സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിസ്റ്റൻസ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബുക്കിംഗ് സംവിധാനം നിലവിൽ വരുന്നത്.
നിബന്ധനകൾ
(1): ആദ്യ മൂന്നു ദിവസങ്ങളിൽ - അവസാന ഡ്രോപ്പിംഗ് അല്ലെങ്കിൽ ഡെസ്റ്റിനേഷൻ പോയിന്റിന് മുൻഗണന.
(b): അടുത്ത രണ്ട് ദിവസങ്ങളിൽ (4 - 5 ദിവസങ്ങളിൽ) - അവസാന ഡ്രോപ്പിംഗ് അല്ലെങ്കിൽ ഡെസ്റ്റിനേഷൻ പോയിന്റിന് പുറകിൽ വരുന്ന മൂന്ന് പോയിൻറ്കൾക്ക്
കൂടി മുൻഗണന.
(c): 6 - ആം ദിവസം മുതൽ 48 മണിക്കൂർ (സർവീസ് ആരംഭിക്കുന്നതിന് മുൻപ് വരെ മുഴുവൻ സർവീസ് കിലോമീറ്ററിന് 30%ത്തിൽ അധികം വരുന്ന യാത്രകൾക്ക് മാത്രം ബുക്ക് ചെയ്യാവുന്നതാണ്.
(d): അവസാന 48 മണിക്കൂർ പിക്കപ്പ് സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഡ്രോപ്പിംഗ് അല്ലെങ്കിൽ ഡെസ്റ്റിനേഷൻ പോയിന്റിന് ഇടയിലുള്ള എല്ലായിടത്ത് നിന്നും പരിഗണന.
(e) പോയിന്റ് a,b,c,d പ്രകാരം ബുക്ക് ചെയ്ത സീറ്റുകൾ ദൂരപരിധികൾ ഒന്നും ഇല്ലാതെ ബുക്ക് ചെയ്യാൻ അനുവദിക്കുന്നതാണ്.
(എല്ലാ കണക്കുകളും യാത്ര തീയതി അടിസ്ഥാനമാക്കി അഡ്വാൻസ് ബുക്കിംഗ്
അനുവദിക്കുന്ന 30 ദിവസങ്ങൾ എന്ന രീതിയിൽ കണക്കാക്കേണ്ടതാണ്)
7. ഡിസ്കൗണ്ട്സ് (DISCOUNTS
യാത്രക്കാർ മടക്ക യാത്ര ടിക്കറ്റ് കൂടി മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ മടക്കയാത്ര ടിക്കറ്റിന്റെ അടിസ്ഥാന തുകയുടെ 10% ഡിസ്കൗണ്ട് നൽകുന്നതാണ്. കൂടാതെ 4 പേരോ അതിൽ കൂടുതലോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ ഒരു സീറ്റിന്റെ റിസർവേഷൻ ചാർജ് മാത്രം നൽകിയാൽ മതിയാകും.
8. ഫീഡർ സർവീസ് (FEEDER SERVICE)
ഓൺലൈൻ റിസർവേഷൻ മുഖേന അന്തർസംസ്ഥാന സർവീസുകളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ബുക്ക് ചെയ്ത ബോർഡിംഗ് പോയിന്റിലേയ്ക്ക് എത്തിച്ചേരുന്നതിനായി KSRTC യുടെ ലഭ്യമായിട്ടുള്ള സർവീസുകളിൽ റിസർവേഷൻ ടിക്കറ്റ് പരിശോധിച്ച് സൗജന്യ യാത്ര അനുവദിക്കുന്നതാണ്. ബസ് പുറപ്പെടുന്നതിനു 2 മണിക്കൂറിനുള്ളിൽ, 30 കിലോമീറ്റർ വരെ ആയിരിക്കും ഈ സൗജന്യം ലഭ്യമാകുന്നത്. ആയതിലേയ്ക്കായി യാത്ര ടിക്കറ്റ്, മൊബൈൽ ഫോണിൽ ലഭിക്കുന്ന sms,യാത്രക്കാരുടെ ഐ ഡി കാർഡ് എന്നിവ കണ്ടക്ടർമാരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്.
മേൽപ്പറഞ്ഞ പരിഷ്കാരങ്ങൾ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ 01.01.2022, 00:00 മുതൽ നടപ്പിൽ വരുത്തിയിട്ടുള്ളതാണ്.
"സുഖയാത്ര സുരക്ഷിത യാത്ര
കെ.എസ്.ആർ.ടി.സി യോടൊപ്പം"
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app
കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #Tvm #online