വർക്കല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു വർക്കല മണ്ഡലത്തിലെ 362 രോഗികൾക്കായി 68 ലക്ഷം രൂപ അനുവദിച്ചതായി വി.ജോയി എം.എൽ.എ. അറിയിച്ചു.
വിവിധ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽ ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി ഉൾപ്പെടുത്തണം. അപേക്ഷാഫോം എം.എൽ.എ. ഓഫീസിൽനിന്നു സൗജന്യമായി ലഭിക്കുമെന്നും അറിയിച്ചു.