ആര്യനാട് 60 കിലോയോളം പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്ത് കേസെടുത്തു.

തിരുവനന്തപുരം എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ പാർട്ടിയും ആര്യനാട് റേഞ്ച് പാർട്ടിയും പോലീസ് റവന്യൂ വകുപ്പ് പ്രതിനിധികളുമായി ഹൗസിംഗ് ബോർഡ് ആര്യനാട് ടൗൺ ഭാഗങ്ങളിൽ നടത്തിയ
റെയ്ഡിൽ ആര്യനാട് റേഞ്ച് പരിധിയുടെ വിവിധ സ്ഥലങ്ങളിലും സ്കൂൾ പരിസരങ്ങളിൽ നിന്നും 60 കിലോയോളം പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്ത് കേസെടുത്തു.