കിളിമാനൂരിലെ പ്രമുഖ അഭിഭാഷകനായി രുന്ന ഊമൺ പള്ളിക്കര കുഴിവിളയിൽ പരേതനായ അഡ്വ. സത്യദാസിൻെറെ മകൻ ബിജു(51) മസ്ക്കറ്റിൽ നിര്യാതനായി . അഞ്ചുവയസുകാരി ഇളയ മകളെ അവിടെ സ്ക്കൂളിൽ കൊണ്ട് പൊകുന്നതിനിടയിൽ ഹൃദയാഘാതം ബാധിച്ച് മരണപ്പെട്ടതായി കിളിമാനൂരിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചു.കിളിമാനൂർ എള്ളുവിള തെങ്ങുവിള പരേതനായ ജയദേവൻേറയും, ശകുന്തളയുടേയും മകൾ സ്മിതയുടെ ഭർത്താവ് ആണ് ബിജു. സ്മിതയും മസ്ക്കറ്റിലാണ് മകൻ ഒന്നാം വർഷ പ്രീഡിഗ്രി ക്ക് ആറ്റിങ്ങൽ ഗോകുലം സ്ക്കൂളിലാണ്. മൃതദേഹം നട്ടിലെത്തിക്കാനുള്ളശ്രമം നടക്കുകയാണ് .