*പിഴ കൂടാതെ കെട്ടിട നികുതി ഒടുക്കാൻ നഗത്തിൽ 3 കളക്ഷൻ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ആറ്റിങ്ങൽ നഗരസഭ*

ആറ്റിങ്ങൽ: കൊവിഡിന്റെ പശ്ചാത്തലത്തിൽ നഗരസഭ ഓഫീസിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് പട്ടണത്തിൽ 3 കളക്ഷൻ കേന്ദ്രങ്ങൾ തുറക്കുന്നത്. തച്ചൂർകുന്ന് സാംസ്കാരിക സമിതി (തസസ) മന്ദിരത്തിലും, വെള്ളൂർകോണം ചിത്തിര തിരുനാൾ റസിഡൻസ് അസോസിയേഷൻ (സി.റ്റി.ആർ.എ) മന്ദിരത്തിലും, കുഴിമുക്ക് റസിഡൻസ് അസോസിയേഷൻ (പഴയ ഫയർ സ്റ്റേഷൻ) കെട്ടിടത്തിലുമായാണ് ടാക്സ് കളക്ഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ജനുവരി 27 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കും. പിഴ കൂടാതെ കെട്ടിട നികുതി അടക്കുന്നതിനുള്ള ഈ സംവിധാനം പട്ടണത്തിലെ നികുതിദായകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.