ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവൻഞ്ചേരിയിൽ ഓട്ടോറിക്ഷ വർഷോപ്പ് നടത്തിവന്ന നാവായിക്കുളം തട്ടുപാലം പാവൂർക്കോണം പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പനാചാരിയുടെയും, ശ്യാമളയുടെയും മകൻ രാജേഷ് (36) ആണ് മരിച്ചത്.ആറ്റിങ്ങൽ അവനവഞ്ചേരി ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 10 മണിയോട് കൂടിയാണ് അപകടമുണ്ടായത്. വർക്ക്ഷോപ്പിൽ ജോലി നോക്കുന്ന ആളെ വീട്ടിലാക്കി തിരികെ നാവായിക്കുളത്തേക്ക് മടങ്ങുമ്പോൾ ആറ്റിങ്ങൽ അവനവഞ്ചേരി ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 10 മണിയോട് കൂടി അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലക്ഷ്മി, മകൾ: ആദിത്യ.