തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഏക്സസ് ഇലക്‌ട്രോണിക്സ് ഉടമ, ഡല്‍ഹിയിലെ സോണി ഇന്ത്യാ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയാണ് ജിബിന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജിബിന്‍ തൃശൂരിലെ സതേണ്‍ സ്മാര്‍ട്ട് ടച്ചില്‍ നിന്ന് 27000 രൂപ നല്‍കി ഫോണ്‍ വാങ്ങി. ഫോണിന്‍്റെ സിം പ്രവര്‍ത്തനക്ഷമമായില്ല. പിന്നാലെ ഫോണ്‍ വാങ്ങിയ കടയെ സമീപിച്ചു. സതേണ്‍ സ്മാര്‍ട്ട് ടച്ചില്‍ പരാതിപ്പെട്ടപ്പോള്‍ സര്‍വീസ് സെന്ററായ ഏക്സസ് ഇലക്‌ട്രോണിക്സിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഫോണ്‍ വാങ്ങി വെച്ച ഏക്സസ് ഇലക്‌ട്രോണിക്സ് തകരാര്‍ പരിഹരിച്ച് ഫോണ്‍ തിരിച്ച് നല്‍കിയില്ല. തുടര്‍ന്നാണ് ജിബിന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഫോണിൻ്റെ തകരാറുകള്‍ ഹര്‍ജിക്കാരന്‍്റെ പക്കല്‍ നിന്ന് സംഭവിച്ചതാണെന്നും റിപ്പയറിങ്ങിനാവശ്യപ്പെട്ട 10380 രൂപ ജിബിന്‍ കൊടുത്തില്ലെന്നുമായിരുന്നു എതിര്‍കക്ഷികളുടെ വാദം.
എന്നാല്‍ ഫോണിൻ്റെ തകരാറുകള്‍ ഹർജിക്കാരൻ്റെ പക്കൽ നിന്ന് സംഭവിച്ചതാണെന്ന് സാധൂകരിക്കുവാനുള്ള തെളിവുകള്‍ ഹാജരാക്കുകയോ ഫോണ്‍ കോടതി മുൻപാകെ ഹാജരാക്കുകയോ എതിര്‍ കക്ഷികള്‍ ചെയ്തില്ല.
ഹര്‍ജി പരിഗണിച്ച പ്രസിഡന്റ് സിടി സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി, ഫോണിന്റെ നിര്‍മാതാവായ സോണി ഇന്ത്യാ ലിമിറ്റഡിനോട് ഫോണിൻ്റെ വിലയായ 27000 രൂപ നല്‍കുവാനും സര്‍വ്വീസ് സെൻറർ ആയ ഏക്സസ് ഇലക്‌ട്രോണിക്സ്, സോണി ഇന്ത്യാ ലിമിറ്റഡ് എന്നിവരോട് 3000 രൂപ വീതം നഷ്ട പരിഹാരം നല്‍കുവാനും ഉത്തരവിടുകയായിരുന്നു.