ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ വ്യാപനം ക്രമാതീതമായി വർദ്ധിച്ചു. 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 325 . 19206 പേര്‍ക്ക് രോഗമുക്തി. ഒമിക്രോണ്‍ രോഗികള്‍ 2,630 ആയി. ഇന്ത്യയില്‍ കോവിഡ് വൈറസിന്‍റെ വ്യാപനശേഷി ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69ലേക്ക് ഉയര്‍ന്നു. കോവിഡ് പിടിപെട്ട ഒാരോ 10പേരില്‍നിന്ന് 26പേരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ എട്ടുദിവസത്തിനിടെ പ്രതിദിന കേസുകള്‍ 6.3 ശതമാനം വര്‍ധിച്ചു. കോവിഡ് സ്ഥിരീകരണ നിരക്കായ ടിപിആറും കൂടി. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. നഗരങ്ങളിലാണ് കോവിഡിന്റെ ക്രമാതീത വര്‍ധന.