സംസ്ഥാനത്ത് 25 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 25 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മലപ്പുറത്ത് 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മൂന്ന് പേര്‍ക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു.രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോ​ഗികളുടെ എണ്ണം 305 ആയി.

അതിനിടെ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. പ്രതിദിന രോ​ഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിലായി. ഇന്ന് 5296 പേര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്.