രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒമിക്രോൺ രോഗികൾ പതിനായിരത്തിന് മുകളിൽ.

ന്യൂഡൽഹി:  രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,37,704 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്നലത്തെ പ്രതിദിന കണക്കുമായിഒമിക്രോൺ വ്യാപനം ആരംഭിച്ചതിന് ശേഷം 10,050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 3.69 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊറോണ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 1,61,16,60,078 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. താരതമ്യം ചെയ്യുമ്പോൾ ഈ കണക്കുകൾ ആശ്വാസം നൽകുന്നതാണ്. ഇന്നലെ 3,47,254 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,676 രോഗമുക്തരായി. 488 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,13,365 ആയി. 17.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോൺ വ്യാപനം ആരംഭിച്ചതിന് ശേഷം 10,050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 3.69 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊറോണ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 1,61,16,60,078 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.