നിലവില്‍ 18,84,937 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 14.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുബോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1,65,70,60,692 ഡോസ് വാക്സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 2.35 ലക്ഷത്തോളം പേര്‍ക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
ഒമിക്രോണിന്റെ തീവ്രവ്യാപനത്തിന് ശേഷം രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. രോഗത്തിന്റെ തീവ്രത കുറഞ്ഞതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തുടങ്ങിയിട്ടുണ്ട്.