*നെല്ല് 2021 തിരുവനന്തപുരം ജില്ല"*

2021 വർഷം തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്തിട്ടുള്ള പുരസ്കാരം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു ഇതിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതി വിവരണ കണക്ക് വകുപ്പ് തയ്യാറാക്കിയ "നെല്ല് 2021 തിരുവനന്തപുരം ജില്ല"
എന്ന് റിപ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അനീഷ് കുമാർ ബ്ലോക്ക് പ്രസിഡന്റ്ശ്രീ ബി പി മുരളി നൽകി.


    2020 -21 തിരുവനന്തപുരം ജില്ലയിൽ 2130 ഹെക്ടർ നെൽകൃഷി ചെയ്തപ്പോൾ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്ത് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരത്തിന് അർഹനായത് (871.92)
    2021 -22 ലെ വാർഷിക പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപ നെൽകൃഷിക്കായി വകയിരുത്തിയിട്ടുണ്ട് ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ കൃഷിഭൂമി ഉള്ളത് നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ആണെങ്കിലും ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്തത് നഗരൂർ ഗ്രാമപഞ്ചായത്തിലാണ് (221 ഹെക്ടർ ) ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജ ഉണ്ണികൃഷ്ണൻ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ശ്രീജാറാണി കെ പി സ്വാഗതം പറഞ്ഞു ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ എന്നിവർ പങ്കെടുത്തു