പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങമല അഗ്രിഫാം ഒരു പറ കരിക്കകം ആദിവാസി കോളനിയിൽ 16 വയസുളള പെൺകുട്ടി അത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് 19 വയസുകാരൻ അറസ്റ്റിൽ . ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനിയിൽ കിഴക്കും കര കുന്നും പുറത്ത് വീട്ടിൽ ഗോപി മകൻ ശ്യാം എന്നു വിളിക്കുന്ന വിപിൻ കുമാർ Age 19 ആണ് അറസ്റ്റിൽ ആയത്. 2021 നവംബർ 21 ന് രാവിലെ പെൺകുട്ടിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പോസ്റ്റ് മോർട്ടം പരിശോധനയിൽ പെൺകുട്ടി ശാരീരികമായി ചൂഷണം ചെയ്തിട്ടുളളതായി വെളിവാകുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പെൺകുട്ടിയുടെ സൂഹൃത്തുക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്തി പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. നെടുമങ്ങാട് ASP ശ്രീ രാജ് പ്രസാദ് IPS അവർകളുടെ മേൽ നോട്ടത്തിൽ, പാലോട് ഇൻസ്പെക്ടർ CK മനോജ്, SI നിസ്സാറുദ്ദിൻ , Si ബാബു, GSi സാംരാജ്, റഹിം, SCPOസുരേഷ് ബാബു, സുനിത എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.
ഇടിഞ്ഞാർ വിട്ടിക്കാവിലെ 17 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടിഞ്ഞാർ സ്വദേശിയായ അലൻ പീറ്റർ എന്നയാളിനെ ഇന്നലെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു റിമാൻറ് ചെയ്തിരുന്നു.
ആദിവാസി മേഖലയിലെ പെൺകുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസുകളും കൗൺസിലിംഗും പാലോട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വിട്ടിക്കാവ് ,ചെന്നെല്ലിമൂട് , കിടാരക്കുഴി, മുത്തിപ്പാറ, ഇടിഞ്ഞാർ , മങ്കയം ആദിവാസി സെറ്റിൽ മെൻറുകൾക്കായി ഇടിഞ്ഞാർ സ്കൂളിൽ വച്ചും , അഗ്രിഫാം, പന്നിയോട്ടു കടവ്, ഒരു പറക്കരിക്കകം തുടങ്ങിയ സെറ്റിൽമെന്റ് കൾക്കായി പന്നിയോട്ടു കടവു സാംസ്കാരിക നിലയത്തിൽ വച്ചും കഴിഞ്ഞ മാസം നടത്തി.