കുതിച്ചുയർന്ന് ഒമിക്രോണ്‍,ബാധിതർ 1,525 ആയി,കോവിഡ് കേസുകളിൽ കുതിപ്പ്

ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1525 ആയി. ഇതുവരെ ഒമൈക്രോണ്‍ മുക്തരായവരുടെ എണ്ണം 56 ആയി. മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും കുടുതല്‍ പ്രതിദിന രോഗികള്‍. ഇന്നലെ 9,170 പേര്‍ക്കാണ് രോഗബാധ. 7 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

32,225 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ ഇതുവരെ 460 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 180 പേര്‍ രോഗമുക്തരായി.രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് പശ്ചിമബംഗാളാണ്. ഇരുപത്തിനാലുമണിക്കൂറിനിടെ നാലായിരത്തി അഞ്ഞുറോളം പേര്‍ക്കാണ് രോഗബാധ. 1913 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 9 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ സംസ്ഥാനത്ത് 13,300 സജീവകേസുകളാണ് ഉള്ളത്. ഇതുവരെ 16,09,914 പേര്‍ രോഗമുക്തി നേടിയപ്പോള്‍ മരിച്ചവരുടെ എണ്ണം 19,773 കടന്നു.

കര്‍ണാടകയിലും ഡല്‍ഹിയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. 1033 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. 354 പേര്‍ രോഗമുക്തി നേടി. 5 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 2,716 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെത്താക്കള്‍ ഇരട്ടിയാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. നിലവില്‍ 6,360 സജീവകേസുകളാണ് ഉള്ളത്.