ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട പണം നൽകാത്തതാണ് ശത്രുവാകാൻ കാരണം. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം നിരസിച്ചതും ശത്രുതകൂട്ടി. ബാലചന്ദ്രകുമാറുമായുള്ള ചാറ്റുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. തനിക്കെതിരായ ഡിജിറ്റൽ തെളിവുകൾ വിശ്വസനീയമല്ല. സംസാരം റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ് കണ്ടെത്താനായിട്ടില്ല. തെളിവുകൾ കെട്ടിച്ചമച്ചതിന്റെ വ്യക്തമായ സൂചനയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തി എന്ന് അവകാശപ്പെട്ട് പണം ആവശ്യപ്പെട്ടതായും ദിലീപ്.
അതേസമയം സത്യവാങ്മൂലം പോലീസ് അന്വേഷിക്കട്ടെയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ് പണം നൽകിയത് കേസിന് വർഷങ്ങൾക്ക് മുമ്പാണ്. ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർധ ഉണ്ടാക്കാൻ ആണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
“അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.