പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം05 - 01 - 2022 മുതൽ നിയന്ത്രണ വിധേയമായി തുറക്കാൻ തീരുമാനം

തിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ജനുവരി 5 മുതൽ നിയന്ത്രണ വിധേയമായി  തുറക്കാൻ തീരുമാനം. കഴിഞ്ഞ കുറേ നാളുകളായി കോവിഡ് സാഹചര്യവും തുടർന്ന് പേമാരിയിൽ റോഡ് തകർന്നത്  കാരണവും പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.
ക്രിസ്തുമസ് കാലത്ത് തന്നെ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യം മുന്നോട്ട് വന്നിരുന്നു. എന്നാൽ റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കാത്തത് കൊണ്ട് ഈ സീസണിൽ തുറക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് ആശങ്കയുമുണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ കഴിഞ്ഞ 27 ന് കൂടിയ ജില്ലാ വികസ സമിതിയിൽ ഇക്കാര്യം വീണ്ടും സ്ഥലം എം എൽ എ കൂടിയായ ഡി കെ മുരളി ഉന്നയിച്ചത്. റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടും, ഡി.എഫ്.ഒ യും, തഹസിൽദാറും
നേരിട്ട് സ്ഥലം സന്ദർശിച്ച് ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാനും തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ബഹു.ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ആയതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലം,  ഉദ്യോഗസ്ഥരും, പ്രതിനിധികളും സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവൽ ഏർപ്പെടുത്തി നിയന്ത്രണ വിധേയമായി 2022 ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ കാര്യം പൊതു സമൂഹത്തിൻ്റെയും അധികൃതരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന മാധ്യമങ്ങളോടും പ്രത്യേക സ്നേഹം പങ്ക് വയ്ക്കുന്നതായും, കരുതലും, ജാഗ്രതയും പുലർത്തി അധികൃത നിർദ്ദേശങ്ങൾ പാലിച്ച് 'പൊൻമുടിയിലേക്ക്  വീണ്ടും എത്തുന്ന ഏല്ലാവരെയുംഡി കെ മുരളി എം.എൽ.എസ്വാഗതം ചെയ്തു.